2012 ഓഗസ്റ്റ് 22, ബുധനാഴ്‌ച

ഇന്നത്തെ അനാഥ സംരക്ഷണ രീതിയും ഇസ്ലാമും , ഒരു വീണ്ടു വിചാരം !
ഒരാള്‍ മരണപ്പെട്ടാല്‍ , അദ്ധേഹത്തിന്റെ കുഞ്ഞുങ്ങളെയും കുടുംബത്തെയും ആര് സംരക്ഷിക്കണം ? ഇതിനു വിശുദ്ധ ഖുര്‍.ആനും നബി ചര്യയും , ഇസ്ലാമിക നിയമങ്ങളും നമ്മെ കൃത്യമായി പഠിപ്പിക്കുന്നു ! പക്ഷെ , നാം കാര്യമായി നടപ്പാക്കുന്നത് , അനതരാവകാശ നിയമങ്ങള്‍ മാത്രമാണ് !
അനാഥ സംരക്ഷണം , നമ്മുടെ സമൂഹത്തിന്റെ നഖ ചിത്രം !
ഇന്നത്തെ നിലവിലുള്ള "യതീം ഖാനകള്‍ " യതീമുകളെ പ്രത്യേകം "ഖാന " (ഷെല്‍ട്ടര്‍ = മഴയും വെയിലും നനയാത കൂട് ) ഉണ്ടാക്കി സംരക്ഷിക്കാനല്ല ഖുര്‍.ആനും, സുന്നത്തും സ്വഹാബികളുടെയും പിന്ഗാമികളുടെയും ജീവിതവും നമ്മെ പഠിപ്പിച്ചത് ! പക്ഷെ , ഇന്ന് "ഖാന " എന്ന പദത്തിന് ഉര്‍ദുവില്‍ (തീറ്റ ) എന്ന് അര്‍ത്ഥമുണ്ട് , അക്ഷരാര്‍ത്ഥത്തില്‍ , യാതീമുകളുടെ പേരില്‍ "സ്വന്തം ഖാന (തീറ്റ ) ഉറപ്പു വരുത്തുന്ന അവസ്ഥയാണ് വളരെ ചുരുക്കം ഒര്ഫനെജുകള്‍ ഒഴിവാക്കിയാല്‍ , മഹാ ഭൂരിപക്ഷം സ്ഥാപനങ്ങളിലും നടക്കുന്നത് ! പിരിവിന്റെ നാല്പതു മുതല്‍ അറുപതു ശതമാനം വരെ കമ്മീഷന്‍ ("കളക്ഷന്‍ കമ്മീഷന്‍ " എന്ന് ഓമനപ്പേര് !) വാങ്ങുന്ന , കൊടുക്കുന്ന "യതീമുകളെ പോലും തിന്നുന്ന "തീറ്റ കുടിലുകള്‍ !" - ഗള്‍ഫില്‍ പിരിവു നടത്തുന്നതിനാനെത്രേ കമ്മീഷന്‍ കൂടുതല്‍ ! കാരണം കൂടുതല്‍ രിസ്കുള്ള "ജോലി" ആണെത്രേ അത്! (ഗള്‍ഫ്‌ പിരിവിനു വരുന്നവര്‍ക്ക് , ഭക്ഷണം, താമസം, മിക്കപ്പോഴും യാത്രാ സുകര്യങ്ങള്‍ , ടെലിഫോണ്‍ കാര്‍ഡുകള്‍ , സിം കാര്‍ഡുകള്‍ , അല്ലറ ചില്ലറ ചിലവുകള്‍ , പിന്നീട് നാട്ടിലേക്ക് പോകുമ്പോള്‍ , ബന്ധുക്കളും , സുഹ്ര്തുക്കളും , ശിഷ്യന്മാരും സാധന സാമഗ്രികള്‍ വേണ്ടുവോളം നല്‍കുന്നു - ഫുള്‍ ഫ്രീ ട്രിപ്പും പിന്നെ സ്വകാര്യ ടിപ്പുകള്‍ ചോദിച്ചു വാങ്ങുന്നതും കൊടുക്കുന്നതും ! എന്നിട്ടും പറയുന്നു "ഇത് വളരെ പ്രയാസമുള്ള പണി " ആണ് അതിനാല്‍ നാല്പതു മുതല്‍ അറുപതു ശതമാനം വരെ കമ്മീഷന്‍ എടുക്കുന്നു (അടിച്ചു മാറ്റുന്നു എന്നാണു ശരി !) " എന്ന്
ഇക്കാര്യങ്ങള്‍ സംഭാവന നല്‍കുന്ന ജനങ്ങളോട് തുറന്നു പറയാറില്ല ! (സ്ഥാപന നടത്തിപ്പുകാരും , ഈ "സാമൂഹ്യ സേവന പിരിവുകാരും " മാത്രം പങ്കിടുന്ന "പരസ്യമായ " രഹസ്യ വിവരം.
ഞാന്‍ ഒന്ന് ചോദിക്കട്ടെ , ഈ പരിപാടിയുടെ പേരെന്താണ് ?? ("അല്ലസീന യ.കുലൂന അം.വാലല്‍ യതാമാ ബില്‍ ബാത്വില്‍ )= അനാഥന്റെ സ്വത്തു അന്യായമായി ഭക്ഷിക്കുന്നവര്‍ " എന്ന ഖുര്‍.ആന്‍ വചനത്തിനു പുറത്തു ഇതിനു ഒരു ന്യായീകരണം നമുക്ക് , ഇസ്ലാമിക സമൂഹത്തിനു കാണാന്‍ കഴിയുമോ? ഇവിടെ , കളക്ഷന്‍ (പിരിവു) നടത്തുന്നവര്‍ ഈ കമ്മീഷന്‍ കാര്യം തുറന്നു പറഞ്ഞാണോ പണം വാങ്ങുന്നത്? അല്ലെന്നു കട്ടായം ! അങ്ങനെ പറഞ്ഞാല്‍ ഇപ്പോള്‍ സംഭാവന നല്‍കുന്ന പാവപ്പെട്ട കഫ്ടീരിയയില്‍ ആയിരം ദീനാരിനു (സൗദി , ഒമാനും കുവൈതുമല്ല !) , ദിര്‍ഹാമിന് താഴെ മാത്രം മാസ ശമ്പളം ലഭിക്കുന്ന ജോലി ചെയ്യുന്ന ആളുകള്‍ നല്‍കുന്ന ഇരുപതു ദിര്‍ഹം/ദീനാര്‍ , അതിലെ പത്തും (പകുതി ) അല്ലെങ്കില്‍ അതില്‍ കൂടുതലും ഇത് വാങ്ങാന്‍ വരുന്ന "ഇസ്ലാമിന്റെ പേരിലുള്ള "നോക്ക് " കൂലിക്കാര്‍ (= വേഷം ഭൂഷാദി അകമ്പടിയും !) എടുക്കുന്നു എന്ന് അറിഞ്ഞാല്‍ അവര്‍ നല്‍കുമോ? അവരെ വല്ല "വ്യാജ മുടിയിലോ, വിയര്‍പ്പിലോ , കാട്ടിക്കൊട്ടലുകളിലോ മയക്കി കിടത്തി , ഈ കാശ് അടിച്ചു മാറ്റുന്ന , വന്‍ കൊള്ളയാണ് ഈ രംഗത്ത് നടക്കുന്നത് ! (ആത്മാര്‍ഥമായി ഈ രംഗത്ത് സേവനം മാത്രം നല്‍കി ജീവിതം സമര്‍പ്പിക്കുന്ന വ്യക്തികളെയും സംരംഭങ്ങളെയും എനിക്ക് അറിയാം , നമുക്ക് അറിയാം , അവരെ അല്ല ഈ പറയുന്നത് ! (എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ !), അതിനു പുറമേ , ഈ ഫണ്ട്‌ ഉപയോഗിച്ച് , കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണം, സൌകര്യങ്ങള്‍ , അവകാശങ്ങള്‍ , സമീപനങ്ങള്‍ , വളര്‍ച്ചക്ക് ആവശ്യമായ സംവിധാനങ്ങള്‍ , അവരെ സമൂഹ ധാരയില്‍ സ്വന്തം അഭിമാനമുള്ള , കരുത്തുള്ള , സ്വന്തം കാലില്‍ നില്കാനും ജീവിക്കാനും കഴിയുന്ന അവസ്ഥയില്‍ അവരെ വളര്‍ത്തുന്നതില്‍ ഒക്കെ നമ്മുടെ സമൂഹം എവിടെ നില്കുന്നുവെന്നു നാം കാണുന്നു. അതിന്റെ മൂല കാരണം അതിനു നേത്രത്വം കൊടുക്കുന്നവര്‍ ഇത്തരം കൊള്ളയിലും അധാര്മികതയിലും ജീവിക്കുന്നു എന്നത് തന്നെയാണ് !

വികലാംഗരുടെ അവകാശം മത ബാധ്യത (അല്ല മൊത്തം സമൂഹത്തിലെ അശരണരുടെ സുരക്ഷ സൂരത് അന്നൂരിന്റെ പശ്ചാത്തലത്തില്‍ ഒരു ജീവിത വായന !

Abid Ali Padanna വിലാംരുടെ അവകാശം മത ബാധ്യത (അല്ല മൊത്തം സമൂഹത്തിലെ അശരണരുടെ സുരക്ഷ സൂരത് അന്നൂരിന്റെ പശ്ചാത്തലത്തില്‍ ഒരു ജീവിത വായന ! )=========================
"അന്ധന്‍റെ മേല്‍ കുറ്റമില്ല. മുടന്തന്‍റെ മേലും കുറ്റമില്ല. രോഗിയുടെമേലും കുറ്റമില്ല. നിങ്ങളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ പിതാക്കളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ മാതാക്കളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ സഹോദരന്‍മാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ സഹോദരിമാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ പിതൃവ്യന്‍മാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ അമ്മായികളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ അമ്മാവന്‍മാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ മാതൃസഹോദരികളുടെ വീടുകളില്‍ നിന്നോ, താക്കോലുകള്‍ നിങ്ങളുടെ കൈവശത്തിലിരിക്കുന്ന വീടുകളില്‍ നിന്നോ, നിങ്ങളുടെ സ്നേഹിതന്‍റെ വീട്ടില്‍ നിന്നോ നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ക്കും കുറ്റമില്ല. നിങ്ങള്‍ ഒരുമിച്ചോ വെവ്വേറെയോ ഭക്ഷണം കഴിക്കുന്നതിന് നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയില്‍ നിങ്ങള്‍ അന്യോന്യം സലാം പറയണം. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിന് വേണ്ടി അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു."(Annoor:61)

സാമൂഹ്യ സുരക്ഷ അവകാശപ്പെട്ട ആളുകളുടെ അവകാശത്തെ പറ്റി അല്പം ;
നമ്മുടെ വീടുകളില്‍ ഉള്ള വികലാങ്ങരായ കുടുംബാങ്ങങ്ങളെ നാം അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാറുണ്ടോ? കാലിനു ശേഷി കുറഞ്ഞ , അല്ലെങ്കില്‍ കയ്യിനു ശേഷിയില്ലാത്ത , കേള്വിയില്ലാത്ത , സംസാര ശേഷിയില്ലാത്ത , മറ്റു വൈകല്യങ്ങള്‍ ഉള്ള കുടുംബാംഗങ്ങള്‍ നമ്മുടെ എല്ലാ "സാമൂഹ്യ കുടുംബ പരിപാടികളിലും " അകറ്റി നിര്തപ്പെടുന്നില്ലേ ? മുകളില്‍ ഉള്ള വിശുദ്ധ ഖുര്‍.ആന്‍ വചനങ്ങളില്‍ തന്നെ (ഞാന്‍ ഈ വിഷയം പത്തു വര്‍ഷങ്ങള്‍ക് മുമ്പ് ഒരു പൊതു ക്ലാസ്സില്‍ ചര്‍ച്ച വിധേയമാക്കിയിരുന്നു , അപ്പോള്‍ ലഭിച്ച പ്രതികരണം ജനങ്ങള്കൊക്കെ അതൊരു പുതിയ വിവരം പോലെ ആയിരുന്നു !! - നമ്മുടെ ഖുര്‍.ആന്‍ പഠനത്തിന്റെ രീതിയില്‍ ഒരു പൊളിച്ചെഴുത്തിനു ഇത്തരം സംഭവങ്ങള്‍ നമ്മെ നിര്‍ബന്ധിക്കണം ! - പഠിക്കുന്നത് ജീവിക്കുന്ന / നില നില്‍കുന്ന യാധ്യര്ത്യങ്ങലുമായി ചേര്‍ത്ത് വെച്ച് നമ്മെ / സമൂഹത്തെ വിചാരണ ചെയ്യാന്‍ !) അത്തരം വിഷയങ്ങളില്‍ നമുക്ക് നിര്‍ദേശം നല്‍കുന്നില്ലേ ? രോഗി, മുടന്തന്‍, അന്ധന്‍ എന്നെ പ്രയോഗങ്ങള്‍ മുഴുവന്‍ ആശരനരെയും ഉള്‍കൊള്ളുന്നു. നമ്മുടെ ബന്ധുവായ ഒരു വികലാന്ഗന്‍, രോഗി നമ്മുടെ വീട്ടില്‍ വന്നു അവരുടെ അവകാശം എന്നര്‍ത്ഥത്തില്‍ (ഖുര്‍.ആന്‍ പറഞ്ഞത് , പഠിപ്പിച്ചത് , ജീവിതത്തില്‍ പകര്‍ത്താന്‍ കല്പിച്ചതു ) നാം പരിഗണിക്കാരുന്ടോ? അതോ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കനുള്ള വേല ഒപ്പിക്കാരുണ്ടോ?(നമ്മുടെ ജീവിതം അതിനു മറുപടി പറയും) ഏറ്റവും സന്തോഷകരമായ , സല്കാരം, വിവാഹ സദ്യ , കുംബ കൂടിച്ചേരലുകള്‍ ഇവയിലൊക്കെ നമ്മുടെ തന്നെ വീടിലുള്ള (അല്ലാഹുവിന്റെ വിധിയനുസരിച്ച് ) വികലാങ്ങരായി ജനിച്ചു ജീവിക്കുന്ന കുടുംബാങ്ങഗല്ക് ഇടം ലഭിക്കാറുണ്ടോ? എന്നിട്ടല്ലേ അകന്ന ബന്ധുക്കളുടെ കാര്യം! മറ്റു ബന്ധമില്ലാത്ത അന്ധന്‍, രോഗി എന്നിവരുടെ കാര്യം? ഈ വിഷയത്തില്‍ , അത്തരം ആളുകളുടെ അള്ളാഹു അനുവദിച്ച/ നിശ്ചയിച്ച അവകാശങ്ങള്‍ നാമും നമ്മുടെ സമൂഹവും കവരുകയാണ്, നിഷേടിക്കുകയാണ് ചെയ്യുന്നത് ! അതിനു നാം അല്ലാഹുവിന്റെ മുമ്പില്‍ ഈ വിഭാഗങ്ങളുടെ പേരില്‍ മറുപടി പറയേണ്ടി വരും തീര്‍ച്ച !
ഇവിടെ പരാമര്‍ശിച്ച അന്ധര്‍ , വികലാന്ഗര്‍, രോഗികള്‍ എന്നിവര്‍ കുടുംബ ബന്ടമില്ലാത്തവര്‍ ആണ്. കുടുംബ ബന്ധമുള്ള ആളുകള്‍ക് നല്‍കേണ്ട പരിഗണ വളരെ വിശദമായി തന്നെ ശേഷം വിവരിക്കുന്നു . അത് കൂടുതല്‍ പരിഗണന / പഠനത്തിനു അര്‍ഹിക്കുന്നു , നമ്മുടെ ഇന്നത്തെ സാമൂഹ്യ ഘടനയും , ജീവിത ശൈലിയും , ആണ് കുടുംബ സംവിധാനവും വന്ന സാഹചര്യത്തില്‍ വിശേഷിച്ചും നമ്മുടെ ജീവിത ശൈലിയെ , ഒരു ഖുര്‍.ആനിന്റെ വെളിച്ചത്തില്‍ ഒരു പൊളിച്ചെഴുത്തിനു , കര്രെക്ഷന്‍ നടത്താന്‍ സമയം വൈകി. ചുരുക്കത്തില്‍ സമൂഹത്തിലെ "അകറ്റി നിര്‍ത്തപ്പെടുന്ന " വിഭാഗങ്ങളുടെ സാമൂഹ്യ സുരക്ഷ (അതില്‍ ഒരു കാര്യം മാത്രമേ ഇവിടെ പരാമസ്ര്ഷിചിട്ടുള്ളൂ ഖുര്‍.ആന്‍ , അഥവാ ഭക്ഷ്യ സുരക്ഷ ! മറ്റു സ്ഥലങ്ങളില്‍ വിശാലമായി തന്നെ സാമൂഹ്യ സുക്ഷയുടെ കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട് ) ഉറപ്പു വരുത്തല്‍ സമൂഹത്തിന്റെ നിര്‍ബന്ധ ബാധ്യത ആയി ഇസ്ലാം നമ്മെ പഠിപ്പിക്കുന്നു. കുടുംബ ബന്ധമുള്ളവര്‍ "അര്ഷിന്റെ " ബന്ധം മുന്നില്‍ വച്ച് , ആ കുടുംബ ബന്ധം ചേര്‍ത്ത് , അശരണരുടെ സുരക്ഷ ഉറപ്പു വരുത്തണം , കുടുംബ ബന്ധം ഇല്ലാത്ത സമൂഹത്തിലെ അശരണരും തുല്ല്യ പരിഗനയോടെ പരി രക്ഷിക്കപ്പെടണം എന്ന അല്ലാഹുവിന്റെ ശക്തമായ കല്പന ആണ് ഇവിടെ അള്ളാഹു നമുക്ക്, സമൂഹത്തിനു, ലോക ജനതയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നത് - നാം ഖുര്‍.ആന്‍ ശരിയായി പഠിക്കുക , പഠിപ്പിക്കുക, ജീവിതത്തില്‍ നടപ്പാക്കുക , മറ്റുള്ളവരുടെ ജീവിതത്തില്‍ നടപ്പായി കാണാന്‍ അവരെ പ്രേരിപ്പിക്കുക , പൊതു സമൂഹത്തെ ഇക്കാര്യം പ്രയോഗ തലത്തില്‍ നടപ്പാക്കി കാണിച്ചു കൊടുക്കുക - അള്ളാഹു അനുഗ്രഹിക്കട്ടെ - ആമീന്‍ (ഈ രൂപത്തില്‍ വിശുദ്ധ റമദാന്‍ നാളുകളില്‍ ഖുര്‍.ആന്‍ വായിച്ച എന്റെ പ്രിയപ്പെട്ട ആബിദിനു ഒരായിരം നന്മകള്‍ നേരുന്നു ! ഖുര്‍.ആന്‍ ഉപയോഗപ്പെടുത്തിയ , ഉപയോഗ പ്പെടുതികൊണ്ട് മുന്നോട്ടു പോകുന്ന എല്ലാവര്ക്കും നന്മകള്‍ നേരുന്നു - നമുക്ക് ഖുര്‍.ആനിന്റെ ജെവ്വിക്കുന്ന മാത്രക ലൈവ് ആയി സൃഷ്ടിക്കാന്‍ ശ്രമിക്കാം നമ്മുടെ ജീവിതത്തിലൂടെ - അള്ളാഹു നമ്മെ അനുഗ്രഹിക്കും തീര്‍ച്ച ! നാം നമ്മുടെ ജീവിത ശൈലി മാറ്റാന്‍ തയ്യാറുണ്ടെങ്കില്‍ !)