2012 ഓഗസ്റ്റ് 22, ബുധനാഴ്‌ച

ഇന്നത്തെ അനാഥ സംരക്ഷണ രീതിയും ഇസ്ലാമും , ഒരു വീണ്ടു വിചാരം !
ഒരാള്‍ മരണപ്പെട്ടാല്‍ , അദ്ധേഹത്തിന്റെ കുഞ്ഞുങ്ങളെയും കുടുംബത്തെയും ആര് സംരക്ഷിക്കണം ? ഇതിനു വിശുദ്ധ ഖുര്‍.ആനും നബി ചര്യയും , ഇസ്ലാമിക നിയമങ്ങളും നമ്മെ കൃത്യമായി പഠിപ്പിക്കുന്നു ! പക്ഷെ , നാം കാര്യമായി നടപ്പാക്കുന്നത് , അനതരാവകാശ നിയമങ്ങള്‍ മാത്രമാണ് !
അനാഥ സംരക്ഷണം , നമ്മുടെ സമൂഹത്തിന്റെ നഖ ചിത്രം !
ഇന്നത്തെ നിലവിലുള്ള "യതീം ഖാനകള്‍ " യതീമുകളെ പ്രത്യേകം "ഖാന " (ഷെല്‍ട്ടര്‍ = മഴയും വെയിലും നനയാത കൂട് ) ഉണ്ടാക്കി സംരക്ഷിക്കാനല്ല ഖുര്‍.ആനും, സുന്നത്തും സ്വഹാബികളുടെയും പിന്ഗാമികളുടെയും ജീവിതവും നമ്മെ പഠിപ്പിച്ചത് ! പക്ഷെ , ഇന്ന് "ഖാന " എന്ന പദത്തിന് ഉര്‍ദുവില്‍ (തീറ്റ ) എന്ന് അര്‍ത്ഥമുണ്ട് , അക്ഷരാര്‍ത്ഥത്തില്‍ , യാതീമുകളുടെ പേരില്‍ "സ്വന്തം ഖാന (തീറ്റ ) ഉറപ്പു വരുത്തുന്ന അവസ്ഥയാണ് വളരെ ചുരുക്കം ഒര്ഫനെജുകള്‍ ഒഴിവാക്കിയാല്‍ , മഹാ ഭൂരിപക്ഷം സ്ഥാപനങ്ങളിലും നടക്കുന്നത് ! പിരിവിന്റെ നാല്പതു മുതല്‍ അറുപതു ശതമാനം വരെ കമ്മീഷന്‍ ("കളക്ഷന്‍ കമ്മീഷന്‍ " എന്ന് ഓമനപ്പേര് !) വാങ്ങുന്ന , കൊടുക്കുന്ന "യതീമുകളെ പോലും തിന്നുന്ന "തീറ്റ കുടിലുകള്‍ !" - ഗള്‍ഫില്‍ പിരിവു നടത്തുന്നതിനാനെത്രേ കമ്മീഷന്‍ കൂടുതല്‍ ! കാരണം കൂടുതല്‍ രിസ്കുള്ള "ജോലി" ആണെത്രേ അത്! (ഗള്‍ഫ്‌ പിരിവിനു വരുന്നവര്‍ക്ക് , ഭക്ഷണം, താമസം, മിക്കപ്പോഴും യാത്രാ സുകര്യങ്ങള്‍ , ടെലിഫോണ്‍ കാര്‍ഡുകള്‍ , സിം കാര്‍ഡുകള്‍ , അല്ലറ ചില്ലറ ചിലവുകള്‍ , പിന്നീട് നാട്ടിലേക്ക് പോകുമ്പോള്‍ , ബന്ധുക്കളും , സുഹ്ര്തുക്കളും , ശിഷ്യന്മാരും സാധന സാമഗ്രികള്‍ വേണ്ടുവോളം നല്‍കുന്നു - ഫുള്‍ ഫ്രീ ട്രിപ്പും പിന്നെ സ്വകാര്യ ടിപ്പുകള്‍ ചോദിച്ചു വാങ്ങുന്നതും കൊടുക്കുന്നതും ! എന്നിട്ടും പറയുന്നു "ഇത് വളരെ പ്രയാസമുള്ള പണി " ആണ് അതിനാല്‍ നാല്പതു മുതല്‍ അറുപതു ശതമാനം വരെ കമ്മീഷന്‍ എടുക്കുന്നു (അടിച്ചു മാറ്റുന്നു എന്നാണു ശരി !) " എന്ന്
ഇക്കാര്യങ്ങള്‍ സംഭാവന നല്‍കുന്ന ജനങ്ങളോട് തുറന്നു പറയാറില്ല ! (സ്ഥാപന നടത്തിപ്പുകാരും , ഈ "സാമൂഹ്യ സേവന പിരിവുകാരും " മാത്രം പങ്കിടുന്ന "പരസ്യമായ " രഹസ്യ വിവരം.
ഞാന്‍ ഒന്ന് ചോദിക്കട്ടെ , ഈ പരിപാടിയുടെ പേരെന്താണ് ?? ("അല്ലസീന യ.കുലൂന അം.വാലല്‍ യതാമാ ബില്‍ ബാത്വില്‍ )= അനാഥന്റെ സ്വത്തു അന്യായമായി ഭക്ഷിക്കുന്നവര്‍ " എന്ന ഖുര്‍.ആന്‍ വചനത്തിനു പുറത്തു ഇതിനു ഒരു ന്യായീകരണം നമുക്ക് , ഇസ്ലാമിക സമൂഹത്തിനു കാണാന്‍ കഴിയുമോ? ഇവിടെ , കളക്ഷന്‍ (പിരിവു) നടത്തുന്നവര്‍ ഈ കമ്മീഷന്‍ കാര്യം തുറന്നു പറഞ്ഞാണോ പണം വാങ്ങുന്നത്? അല്ലെന്നു കട്ടായം ! അങ്ങനെ പറഞ്ഞാല്‍ ഇപ്പോള്‍ സംഭാവന നല്‍കുന്ന പാവപ്പെട്ട കഫ്ടീരിയയില്‍ ആയിരം ദീനാരിനു (സൗദി , ഒമാനും കുവൈതുമല്ല !) , ദിര്‍ഹാമിന് താഴെ മാത്രം മാസ ശമ്പളം ലഭിക്കുന്ന ജോലി ചെയ്യുന്ന ആളുകള്‍ നല്‍കുന്ന ഇരുപതു ദിര്‍ഹം/ദീനാര്‍ , അതിലെ പത്തും (പകുതി ) അല്ലെങ്കില്‍ അതില്‍ കൂടുതലും ഇത് വാങ്ങാന്‍ വരുന്ന "ഇസ്ലാമിന്റെ പേരിലുള്ള "നോക്ക് " കൂലിക്കാര്‍ (= വേഷം ഭൂഷാദി അകമ്പടിയും !) എടുക്കുന്നു എന്ന് അറിഞ്ഞാല്‍ അവര്‍ നല്‍കുമോ? അവരെ വല്ല "വ്യാജ മുടിയിലോ, വിയര്‍പ്പിലോ , കാട്ടിക്കൊട്ടലുകളിലോ മയക്കി കിടത്തി , ഈ കാശ് അടിച്ചു മാറ്റുന്ന , വന്‍ കൊള്ളയാണ് ഈ രംഗത്ത് നടക്കുന്നത് ! (ആത്മാര്‍ഥമായി ഈ രംഗത്ത് സേവനം മാത്രം നല്‍കി ജീവിതം സമര്‍പ്പിക്കുന്ന വ്യക്തികളെയും സംരംഭങ്ങളെയും എനിക്ക് അറിയാം , നമുക്ക് അറിയാം , അവരെ അല്ല ഈ പറയുന്നത് ! (എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ !), അതിനു പുറമേ , ഈ ഫണ്ട്‌ ഉപയോഗിച്ച് , കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണം, സൌകര്യങ്ങള്‍ , അവകാശങ്ങള്‍ , സമീപനങ്ങള്‍ , വളര്‍ച്ചക്ക് ആവശ്യമായ സംവിധാനങ്ങള്‍ , അവരെ സമൂഹ ധാരയില്‍ സ്വന്തം അഭിമാനമുള്ള , കരുത്തുള്ള , സ്വന്തം കാലില്‍ നില്കാനും ജീവിക്കാനും കഴിയുന്ന അവസ്ഥയില്‍ അവരെ വളര്‍ത്തുന്നതില്‍ ഒക്കെ നമ്മുടെ സമൂഹം എവിടെ നില്കുന്നുവെന്നു നാം കാണുന്നു. അതിന്റെ മൂല കാരണം അതിനു നേത്രത്വം കൊടുക്കുന്നവര്‍ ഇത്തരം കൊള്ളയിലും അധാര്മികതയിലും ജീവിക്കുന്നു എന്നത് തന്നെയാണ് !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ